മരിയ ഭവൻ
ഓൾഡേജ് ഹോം - ടെൽസി ട്രസ്റ്റ്
നിനച്ചിരിക്കാത്ത വഴികളിൽ നിന്നാകും കാരുണ്യത്തിന്റെ ഒരുറവ പൊട്ടിപുറപ്പെടുന്നത്. തെരുവുകളിൽ ഹോമിക്കപെടുന്ന അനാഥ ജന്മങ്ങൾക്ക് തലചായ്ക്കാനൊരിടം. ഒരു നേരത്തെ ആഹാരം. ഈ ചിന്തയിൽ നിന്നാണ് മരിയ ഭവന്റെ ( ടെൽസി ട്രസ്റ്റ് ) പിറവി.
മക്കൾ തെരുവിലേക്കിറക്കി വിടുന്ന അച്ഛനമ്മമാർ, മനോരോഗം നിമിത്തം ബന്ധുക്കൾ ഉപേക്ഷിച്ചു പോകുന്നവർ, ജന്മം നൽകിയവർ ആരെന്നറിയാത്ത അനാഥർ, മരിയ ഭവൻ ഇവരുടെ ഒക്കെ വീടാണ്. മരിയ ഭവനിലെത്തുന്ന ഓരോ അന്തേവാസിക്കും ഞങ്ങൾ ഭക്ഷണവും, വസ്ത്രവും , മരുന്നുകളും നൽകുന്നു . വിദേശ ഫണ്ടിംഗ് ഇല്ലാതെ മറ്റ് വൻകിട വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ഇവർക്ക് വേണ്ടതെല്ലാം നൽകാൻ കഴിയുന്നത് ദൈവത്തിന്റെ കരുണകൊണ്ടാണ്.
ഒരു കൂട്ടം സുമനസ്സുകളുടെ സഹായം കൊണ്ടാണ് മരിയ ഭവൻ പ്രവർത്തിക്കുന്നത്. നിരാലംബരായ കുറെ മനുഷ്യർക്ക് മികച്ച ചികിത്സയും പരിചരണവും നൽകണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അതിന് നിങ്ങളുടെ സഹായ സഹകരണങ്ങളും പ്രാർത്ഥനകളും ആവശ്യമാണ്.